കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ കൊലയാളി പി പി ദിവ്യയെ അറസ്റ്റു ചെയ്ത് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം തുടങ്ങി. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്ന നിലയില്‍ പ്രേരണകുറ്റം ചുമത്തപ്പെട്ട പി.പി ദിവ്യയെ ഒരാഴ്ചയായിട്ടും ചോദ്യം ചെയ്യാന്‍ പോയിട്ട് മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല എന്നത് തന്നെ പോലീസും പാര്‍ട്ടിയും നടത്തുന്ന നാടകത്തിന്റെ ഭാഗമാണ്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ കൊലക്ക് കൊടുത്തിട്ടും ആ മനുഷ്യനെതിരെ വീണ്ടും വീണ്ടും കൈക്കൂലിക്കാരനെന്ന് വരുത്തി തീര്‍ക്കാനുള്ള ദിവ്യയുടെ ശ്രമമാണ് ഇപ്പോഴും നടക്കുന്നത്. ദിവസേന വരുന്ന പുതിയ പുതിയ സംഭവങ്ങള്‍ ദിവ്യയെ ഏത് വിധേനെയും സംരക്ഷിക്കുകയെന്ന തന്ത്രമാണ് പ്രകടമാക്കുന്നതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കെപിസിസി മെമ്പര്‍ ഡോ. കെ വി ഫിലോമിന മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ എന്‍ പുഷ്പലത അധ്യക്ഷത വഹിച്ചു. ഉഷ അരവിന്ദ് സ്വാഗതം പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍, അമൃത രാമകൃഷ്ണന്‍, രജനി രമാനന്ദ്, അഡ്വ.ടി. ഒ മോഹനന്‍,വി എ നാരായണൻ, സജീവ് മാറോളി,എം ഉഷ , ഇ.പി ശ്യാമള, കെ.പി വസന്ത, ശര്‍മ്മിള എ, ഡിസിസി വൈസ് പ്രസിഡന്റ് വി.വി പുരുഷോത്തമന്‍, ഡിസിസി സെക്രട്ടറി മനോജ് കൂവേരി, ടി ജയകൃഷ്ണൻ, രാഹുല്‍ കയക്കല്‍, റഷീദ് കവ്വായി, ഇ. പി ശ്യാമള, ഉഷ എം. തുടങ്ങിയവര്‍ സംസാരിച്ചു. രാപ്പകല്‍ സമരത്തിന് സമാപനം കുറിച്ച് ഇന്നു രാവിലെ 9.30ന് നടക്കുന്ന പൊതുയോഗം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തര്‍ ഉദ്ഘാടനം ചെയ്യും.'
പ്രോസിക്യൂഷന്‍ വേട്ടക്കാർക്കൊപ്പം എന്ന് മാര്‍ട്ടിന്‍ ജോര്‍ജ്. നവീൻ ബാബുവിന് നീതിക്കായി മഹിള കോൺഗ്രസ് രാപകൽ സമരത്തിൽ.
കണ്ണൂര്‍: ദുര്‍ബലമായ വാദഗതികളുമായി പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ഒത്തുകളിക്കുന്ന അവസ്ഥയാണ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ കാണാന്‍ കഴിയുന്നതെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്. കണ്ണൂരിൽ മഹിള കോൺഗ്രസ് സ് ആരംഭിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യവേയാണ് മാർട്ടിൻ ജോർജ് പ്രോസിക്യൂഷനെ തുറന്ന് വിമർശിച്ചത്. ദിവ്യയ്ക്കു വേണ്ടി ഹാജരായത് പി.ശശിയുടെ ഏറ്റവും വിശ്വസ്തനും പ്രമുഖ സിപിഎം നേതാക്കളുടെയെല്ലാം കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായ പി.വിശ്വനാണ്. സിപിഎം നേതൃത്വത്തിന്റെ മനസറിവോടെയാണ് വിശ്വന്‍ ദിവ്യയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്ന് കരുതാം..
എഡിഎമ്മിനെതിരായി നല്‍കിയ പരാതിയിലടക്കമുള്ള ദുരൂഹതകള്‍ പ്രോസിക്യൂഷന്‍ വാദമായി ഉന്നയിക്കാന്‍ തയ്യാറായിട്ടില്ല. പ്രശാന്തിന്റെ പേരിലും ഒപ്പിലുമുള്ള വ്യത്യസ്തതകളില്‍നിന്നു തന്നെ പരാതി മറ്റാരോ തയ്യാറാക്കിയതെന്ന ബോധ്യമുള്ളപ്പോള്‍ എന്തു കൊണ്ട് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിക്കാതിരുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രശാന്തിന്റെ പേരു വെച്ച് കള്ള ഒപ്പിട്ട് തയ്യാറാക്കിയ പരാതി സിപിഎം ഓഫീസില്‍ ഉണ്ടാക്കിയതാണ്. ഇതിലെ യഥാര്‍ത്ഥ വസ്തുത പുറത്തു വരേണ്ടതുണ്ട്. തികച്ചും അനാവശ്യമായ ചില വാദഗതികള്‍ പ്രസോക്യൂഷന്‍ മുന്നോട്ടു വെച്ചത് ദിവ്യയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ വിഷയത്തില്‍ പ്രതിഭാഗവും പ്രോസിക്യൂഷനും ഒത്തുകളിക്കുകയാണെന്ന സംശയം ബലപ്പെടുകയാണ്.
എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്ന നിലയില്‍ പ്രേരണകുറ്റം ചുമത്തപ്പെട്ട പി.പി ദിവ്യയെ ഒരാഴ്ചയായിട്ടും ചോദ്യം ചെയ്യാന്‍ പോയിട്ട് മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ജാമ്യം ലഭിക്കുകയാണെങ്കില്‍ ഇന്നു തന്നെ പോലീസ് മുമ്പാകെ ദിവ്യ ഹാജരാകുമെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറയുമ്പോള്‍ ദിവ്യ പുറത്തെവിടെയുമല്ല ഇവിടെ തന്നെയുണ്ടെന്നല്ലേ വ്യക്തമാകുന്നത്. എന്നിട്ടും ദിവ്യയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം എന്തു കൊണ്ട് തയ്യാറാകുന്നില്ല.
ഇരയ്ക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് വരുത്തി വേട്ടക്കാരനൊപ്പം കൂടുന്ന ഇരട്ടസമീപനമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൈക്കൊള്ളുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന പി.ശശിയാണ് ദിവ്യയ്ക്ക് സംരക്ഷണവലയം തീര്‍ക്കുന്നത്. ശശിയെ ഭയന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ ദിവ്യയെ അറസ്റ്റ് ചെയ്യാനോ മൊഴിയെടുക്കാനോ തയ്യാറാകാതിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതു വരെ ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ തയ്യാറാകാതെ ഈ ഒളിച്ചുകളി തുടരാനാണ് പോലീസധികാരികളുടെ തീരുമാനമെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് മുന്നറിയിപ്പു നല്‍കി.
ഉദ്ഘാടന സമ്മേളനത്തിൽ മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു.
Police and party are playing drama without questioning PP Divya: Adv.Martin George. Mahila Congress day and night strike demanding Divya's arrest.